Advertisement

വയനാട് ദുരന്തം; പുനരധിവാസ സഹായവുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ

September 28, 2024
1 minute Read

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) പ്രഖ്യാപിച്ച രണ്ടു കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഐ സി എഫ് റിയാദ് നൽകുന്ന രണ്ടു വീടുകളുടെ ഫണ്ട് കൈമാറി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് റാഈസുൽ ഉലമ ഇ സുലൈമാൻ മുസ്ല്യാർ ആണ് ഫണ്ട് ഏറ്റു വാങ്ങിയത്. കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന രണ്ടു വീടുകൾക്കായി ഐസിഎഫ് റിയാദ് , 24 ലക്ഷം രൂപയാണ് നൽകുന്നത്.
കേരള സര്‍ക്കാര്‍ പതിച്ചു നൽകുന്ന ഭൂമിയിൽ ഐസിഎഫ് സൗദി നാഷണല്‍ കമ്മിറ്റി പത്ത് വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. റിയാദിലെ പൊതു സമൂഹത്തിന്റെ സഹകരണത്തോടെയാണ് ഇതിലേക്ക് ആവശ്യമായ ഫണ്ട് സമാഹരിച്ചത്.

റിയാദിൽ നടന്ന ചടങ്ങിൽ, ഐസിഎഫ് സെൻട്രൽ പ്രൊവിൻസ് സിക്രട്ടറി ലുക്മാൻ പാഴൂർ, റിയാദ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി, സിക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, ഫിനാൻസ് സെക്രട്ടറി ഷമീർ രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു.

Story Highlights : Indian Cultural Foundation helps rehabilitation Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top