Advertisement

നെഹ്റു ട്രോഫി വള്ളം കളിക്ക് ആവേശത്തുടക്കം, പുന്നമടക്കായലിൽ ആവേശത്തുഴ

September 28, 2024
Google News 1 minute Read
Nehru trophy boat race today

നെഹ്റു ട്രോഫി വള്ളം കളിക്ക് ആവേശത്തുടക്കം. പുന്നമടക്കായലിൽ ആവേശത്തുഴ ഒമ്പത് വിഭഗങ്ങളിലായി മത്സരിക്കുന്നത് 74 യാനങ്ങളാണ്. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം അവസാനിച്ചു. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും മാസ്ഡ്രിലിന് ശേഷം നടക്കും

ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ വൈകിട്ട് 4മുതൽ നടക്കും. മത്സരരംഗത്തുള്ളത് 19 ചുണ്ടൻ വള്ളങ്ങളാണ്. നാല് ട്രാക്കുകളായിലായി ചുണ്ടൻ വള്ളങ്ങൾക്ക് ഉണ്ടാകുക അഞ്ച് ഹീറ്റ്‌സാണ്. ഫൈനൽ പോരാട്ടത്തിന് ഇറങ്ങുക ഹീറ്റ്‌സിൽ മികച്ച വിജയം നേടുന്ന 4 ചുണ്ടൻ വള്ളങ്ങളാണ്

3 മണിമുതൽ ജലകായിക ഇനങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറും. പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇറങ്ങുന്നത് റെക്കോർഡ് നേട്ടത്തിനായാണ്. ഇത്തവണ ജയിച്ചാൽ തുടർച്ചയായി അഞ്ചാം തവണ നെഹ്‌റു ട്രോഫി എന്ന ചിരിത്രനേട്ടമെഴുതും

ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെ നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായി. മന്ത്രി പതാക ഉയര്‍ത്തിയതിനുശേഷം ഹീറ്റ്സ് മത്സരത്തിനായി ചുണ്ടൻ വള്ളങ്ങള്‍ ട്രാക്കിലേക്ക് നീങ്ങി തുടങ്ങി.

വയനാട് ദുരന്തത്തെ തുടർന്ന് ആണ് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്ന് നടക്കുന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളിയാണ് ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം നടന്നു. ഉച്ചക്കുശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ നടക്കുന്നത്. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്.

Story Highlights : Nehru trophy boat race 2024 started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here