ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രിസഭയിൽ
തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന. ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഗവർണർക്ക് കത്തു നൽകി. നാളെ വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. നിലവിൽ കായിക -യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ. ആസൂത്രണവകുപ്പ് കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്.
സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും. ഡോ ഗോവി, ആർ രാജേന്ദ്രൻ, എസ് എം നാസർ എന്നിവരും മന്ത്രിസഭയിലുണ്ടാകും. കള്ളപ്പണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ബാലാജിയെ വീണ്ടും മന്ത്രിയാക്കുകയായിരുന്നു. ഇതോടെ ബാലാജി അടക്കം 4 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്.
46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. 2021 മെയിലാണ് ആദ്യമായി എംഎൽഎ ആയത്. 2022 ഡിസംബറിൽ സ്റ്റാലിൻ മന്ത്രിസഭയിലെത്തുകയായിരുന്നു.
Story Highlights : Udhayanidhi Stalin appointed as deputy CM of Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here