‘RSS അങ്ങേയറ്റം വെറുക്കപ്പെട്ട സംഘടന, ഇടതുപക്ഷ സർക്കാരിലെ ആരും RSSനൊപ്പം നിൽക്കില്ല’: വി കെ സനോജ്
RSS – ADGP കൂടിക്കാഴ്ച്ചയിൽ അതൃപ്തി പ്രകടിപ്പിച്ച് DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആർഎസ്എസുമായി ആര് കൂടിക്കാഴ്ച നടത്തിയാലും അംഗീകരിക്കാൻ കഴിയില്ല. ഇടത് പക്ഷ ഗവണ്മെന്റിന്റെ ഭാഗമായി നിൽക്കുന്ന ആരും RSSനൊപ്പം നിൽക്കില്ല.
RSS അങ്ങേയറ്റം വെറുക്കപ്പെട്ട സംഘടനയാണ്. RSS രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾ ഒരുപാട് നടത്തിയ സംഘടനയാണ്. RSS രാജ്യത്ത് മതവിദ്വേഷം ഉണ്ടാക്കുന്ന സംഘടനയാണ്. RSS – ADGP കൂടിക്കാഴ്ച്ചയിൽ കൂടിക്കാഴ്ചയിൽ സർക്കാർ അന്വേഷണം നടക്കുന്നുണ്ടെന്നും വി കെ സനോജ് പറഞ്ഞു.
അതേസമയം ആർ എസ് എസ് ബന്ധമുളള എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു.
ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. നിലപാടിൽ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Story Highlights : V K Sanoj Against ADGP RSS Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here