Advertisement

ഹിസ്ബുല്ലയുടെ മറ്റൊരു ഉന്നതനെ കൂടി വധിച്ചെന്ന് ഇസ്രയേൽ; നബീൽ കൗക് കൊല്ലപ്പെട്ടു?

September 29, 2024
2 minutes Read

ലെബനനിൽ ഹിസ്ബുല്ലക്കെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഹിസ്ബുല്ലയുടെ സെൻട്രൽ കൗൺസിൽ ഡപ്യൂട്ടി ഹെഡ് നബീൽ കൗക്കിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു. സംഭവത്തിൽ ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.

നബീൽ കൗക്ക് 1980 മുതൽ ഹിസ്ബുല്ലയുടെ ഭാഗമാണ്. തെക്കൻ ലെബനനിൽ ഹിസ്ബുല്ലയുടെ മുൻ മിലിറ്ററി കമ്മാൻഡ‍റായിരുന്നു ഇദ്ദേഹം. 2020 ൽ അമേരിക്ക ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഒരാഴ്ചക്കിടെ ഹിസ്ബുല്ലയ്ക്ക് തങ്ങളുടെ നിരവധി നേതാക്കളെയും ഉന്നതരെയും ഇസ്രയേൽ ആക്രമണത്തിൽ നഷ്ടമായിട്ടുണ്ട്. സേനയുടെ തലവൻ ഹസ്സൻ നസ്രള്ളയെ വെള്ളിയാഴ്ചയാണ് ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ ഇസ്രയേൽ വധിച്ചത്.

Story Highlights : The Israel military said it killed Nabil Kaouk, the deputy head of Hezbollah’s Central Council.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top