Advertisement

‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ ഓസ്കാറിനയച്ചുവെന്ന് നിര്‍മാതാക്കള്‍, നിഷേധിച്ച് FFI

5 days ago
Google News 3 minutes Read

രൺദീപ് ഹൂഡയുടെ സ്വാതന്ത്ര്യ വീർ സവർക്കർ 97-ാമത് ഓസ്‌കാർ അവാർഡുകൾക്കായി ഔദ്യോഗികമായി സമർപ്പിച്ചതായി നിര്‍മാതാക്കള്‍. ഓസ്കാറില്‍ ഇന്ത്യയുടെ എൻട്രികളിലൊന്നായി ഔദ്യോഗികമായി സമർപ്പിച്ചതായി നിര്‍മാതാക്കള്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എന്നാൽ സവർക്കറിൻ്റെ നിർമ്മാതാക്കൾ തെറ്റായ ആശയവിനിമയം നടത്തി. ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി ഓസ്‌കാറിന് അയച്ചിരിക്കുന്നത് ലാപത ലേഡീസ് മാത്രമാണെന്ന് എഫ്എഫ്ഐ പ്രസിഡൻ്റ് രവി കോട്ടക്കര വ്യക്തമാക്കി.

2025-ലെ രാജ്യത്തിൻ്റെ സമർപ്പണമാണ് ‘ലാപത ലേഡീസ്’ എന്ന് FFI ഇതിനകം പ്രഖ്യാപിച്ചു. ഞങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഒരു ഔദ്യോഗിക എൻട്രി മാത്രമേ അയയ്‌ക്കാനാകൂ, അതാണ് 1956 മുതൽ ഞങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്‍റെ സഹനിർമ്മാതാവായ സന്ദീപ് സിംഗാണ് ചിത്രം ഓസ്‌കാറിന് സമർപ്പിച്ചതായി അറിയിച്ചത്. ഫിലിം ഫെ‍ഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞാണ് സന്ദീപ് സിങിന്‍റെ പോസ്റ്റ്. യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും ഓസ്‌കാറിനുള്ള ഈ അംഗീകാരം മുഴുവൻ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും കഠിനാധ്വാനത്തിന്‍റെ തെളിവാണെന്നും സന്ദീപ് സിങ് കൂട്ടിച്ചേര്‍ത്തു.

ഇത് തങ്ങളുടെ ടീമിന്‍റെ മാത്രമല്ല, അറിയപ്പെടാത്ത നമ്മുടെ നായകന്മാരുടെ കഥകൾ ഏറ്റെടുക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും അഭിമാനത്തിന്‍റെ നിമിഷമാണെന്ന് ചിത്രത്തിന്‍റെ നിര്‍മാതാക്കളില്‍ ഒരാളായ ആനന്ദ് പണ്ഡിറ്റ് പറഞ്ഞു.

‘ഇന്ത്യയുടെ ചരിത്രത്തെ ആഴത്തിൽ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയാണ്. നമ്മള്‍ മറന്നുപോയ കഥകളെ സമൂഹത്തിന്‍റെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് സ്വാതന്ത്ര്യ വീർ സവർക്കർ ലക്ഷ്യമിടുന്നതെന്ന് ചിത്രം സംവിധാനം ചെയ്യുകയും ചിത്രത്തില്‍ സവർക്കറായി വേഷമിടുകയും ചെയ്ത രണ്‍ദീപ് ഹൂഡ എന്‍എഐയോട് പറഞ്ഞു.

Story Highlights : FFI President denies Veer Savarkar ‘officially’ submitted to Oscars

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here