Advertisement

ഡ്രൈ ഡേയും ഗാന്ധി ജയന്തിയും; അടുത്ത രണ്ട് ദിവസം ബെവ്കോ അവധി

September 30, 2024
2 minutes Read

കേരളത്തിൽ വരുന്ന രണ്ട് ​ദിവസം മദ്യം ലഭിക്കില്ല. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടുത്ത രണ്ട് ദിവസങ്ങളിൽ അടച്ചിടുന്നത്.

അടുപ്പിച്ച് രണ്ട് ​ദിവസം അവധിയായതിനാൽ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ തിരക്ക് കൂടാനുള്ള സാധ്യതയുമേറെയാണ്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ അടയ്ക്കും.

സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്കോ മദ്യവിൽപ്പന ശാലകൾ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്. അതേസമയം ബാറുകൾ ഇന്ന് രാത്രി 11 മണി വരെ പ്രവർ‌ത്തിക്കും.

Story Highlights : Dry day, Gandhi Jayanti: Kerala liquor outlets to close for two days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top