Advertisement

‘മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു; ആരോപണങ്ങളിൽ നിന്ന് മകളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗം’; പി എം എ സലാം

September 30, 2024
Google News 2 minutes Read

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന് പിഎംഎ സലാം. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്ന് പിഎംഎ സലാം പറഞ്ഞു. ആരോപണങ്ങളിൽ നിന്ന് മകളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പി എം എ സലാം കുറ്റപ്പെടുത്തി.

ആർഎസ്എസിനെയും ബിജെപിയെയും പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പി എം എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടേത് തറ നിലവാരമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി എം എ സലാം ആവശ്യപ്പെട്ടു. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പരാമർശം നടത്തിയത്.

Read Also: മലപ്പുറത്തെ സ്വർണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന് മുഖ്യമന്ത്രി; വിമർശനവുമായി പികെ നവാസ്

മലപ്പുറത്തെ സ്വർണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർ‌ശം. 5 വർഷത്തിനിടെ ജില്ലയിൽ പിടികൂടിയത് 150 കിലോ സ്വർണവും 123 കോടി രൂപയുമാണ്. മുസ്ലിം തീവ്രവാദികൾക്കെതിരായ നടപടി മുസ്ലിം സമുദായത്തിനെതിരെന്ന് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. പരാമർശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.

Story Highlights : PMA Salam against CM Pinarayi Vijayan in Malappuram remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here