എംബിബിഎസ് പാസാകാതെ നാലര വര്‍ഷം ആര്‍എംഒ: വ്യാജ ഡോക്ടര്‍ അബൂ എബ്രഹാം ലൂക്ക് അറസ്റ്റില്‍
കോഴിക്കോട് ഫറോക്ക് കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബൂ എബ്രഹാം ലൂക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫറോക്ക് പൊലിസിന്റെതാണ് നടപടി. ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. എംബിബിഎസ് പാസാകാത്ത പ്രതി നാലര വര്‍ഷമായി കോട്ടകടവ് ടി എം എച്ച് ആശുപത്രിയില്‍ ആര്‍എംഒയായി ജോലി ചെയ്യുന്നു. പ്രതി ചികില്‍സിച്ച രോഗി മരിച്ച സംഭവത്തിന് പിന്നാലെയാണ് വ്യാജ ഡോക്ടറാണെന്ന് വ്യക്തമായത്. ഫറോക്ക് കോട്ടക്കടവ് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്.
വ്യാജ ഡോക്ടര്‍ ചികില്‍സിച്ച രോഗി മരിച്ച സംഭവത്തില്‍ വ്യാജ ഡോക്ടര്‍ക്കും ആശുപത്രിയ്ക്കുമെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
Read Also: രോഗികളോട് നല്ല പെരുമാറ്റം, അബൂ എബ്രഹാം ലൂക്ക് നാട്ടിലും പ്രചരിപ്പിച്ചിരുന്നത് ഡോക്ടറാണെന്ന് പറഞ്ഞ്
ഇക്കഴിഞ്ഞ 23 നാണ് വിനോദ് കുമാര്‍ TMH ആശുപത്രിയില്‍ ചികില്‍സ തേടിയത്. കൃത്യമായ ചികില്‍സ ലഭ്യമായില്ല എന്ന പരാതിയില്‍ മകന്‍ നടത്തിയ അന്വേഷണത്തിലാണ് ചികില്‍സിച്ചത് വ്യാജ ഡോക്ടര്‍ അബു അബ്രഹാം ലൂക്ക് ആണെന്ന് വ്യക്തമായത്. നിലവില്‍ വഞ്ചന,ആള്‍മാറാട്ടം വകുപ്പുകളും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്.
Story Highlights : Fake doctor abu abraham luke arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here