മിസൈൽ ആക്രമണത്തിൽ ആളപായമില്ലെന്ന് IDF; ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് US

ഇസ്രയേലിനെ ലക്ഷ്യം വച്ചുള്ള ഇറാനിയൻ മിസൈലുകൾ വെടിവെച്ച് വീഴ്ത്താൻ ബൈഡൻ യുഎസ് സൈന്യത്തിന് ഉത്തരവിട്ടു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ആളാപയമില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
ഇറാൻ ആക്രമണത്തെ തുടർന്ന് ഇറാഖ്, ജോർദാൻ വ്യോമപാത അടച്ചു. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ തായാറാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയേൽ ഹഗാരി അറിയിച്ചു. ടെൽ അവീവിലെ ജാഫയിൽ വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ ഇസ്രയേൽ പൊലീസ് അറിയിച്ചതായി റിപ്പോർട്ട്.
Read Also: ഇസ്രയേലിൽ മിസൈൽ വർഷം; ടെൽ അവീവിലെ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു
ജാഫയിൽ നടത്തിയ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇരുന്നൂറിലധികം മിസൈലുകളാണ് ഇസ്രയേലിന് മുകളിൽ ഇറാൻ വർഷിച്ചത്. ഇറാന്റെ ആക്രമണം അവസാനിച്ചതായി സൂചനയുണ്ട്. ഇസ്രയേൽ വ്യോമഗതാഗതം പുനരാരംഭിച്ചു. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.
Story Highlights : IDF claims no casualties in iran missile attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here