മമ്മൂട്ടിയും വിനായകനും നാഗർകോവിലിൽ, നായകനോ വില്ലനോ? ലൊക്കേഷന്‍ ചിത്രവുമായി മമ്മൂട്ടി
മമ്മൂട്ടി കമ്പനിയുടെ ഏഴാം പ്രോജക്ടിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടൻ മമ്മൂട്ടി. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. മമ്മൂട്ടിയ്‌ക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന വിനായകനൊപ്പമുള്ള ഫോട്ടോയാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗര്‍കോവിലിലാണ് നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ലൊക്കേഷനിലേക്ക് പോകുന്നതിനായി മമ്മൂട്ടി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
മമ്മൂട്ടിയുടെ പുതിയ ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഈ കഥാപാത്രത്തിന് വേണ്ടിയായിരിക്കാം ഈ ലുക്ക് എന്ന് അന്നേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പി’ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും പറയപ്പെടുന്നു. ജോമോന്‍ ടി ജോണ്‍ ആയിരിക്കും ക്യാമറ ചലിപ്പിക്കുക. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം.
Story Highlights : mammootty vinayakan movie location photo viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here