പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ ഓണാഘോഷം സംഘടിപ്പിച്ചു
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ ‘പാലക്കാടൻ ഓണം 2024’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.റിയാദ് മലാസിൽ വെച്ച് നടന്ന പരിപാടിയിൽ പൗരപ്രമുഖരും ക്ഷണിക്കപ്പെട്ട അഥിതികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായ ആഘോഷ പരിപാടിയിൽ ബീറ്റ്സ് ഓഫ് റിയാദ് ഒരുക്കിയ ശിങ്കാരിമേളവും നാസിക് ഡോളും പുത്തൻ അനുഭവമായി. മാവേലിയും ,വാമനനും,പുലിക്കളിയും , പൂക്കാവടിയും,തെയ്യവും കൂടാതെ നിരവധി ഓണകാഴ്ചകളും പരിപാടിയിൽ അരങ്ങേറി. വിവിധ കലാപരിപാടികൾക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് കബീർ പട്ടാമ്പി ,സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, പ്രോഗ്രാം കൺവീനർ ഷഫീർ പാത്തിരിപാല, ചാരിറ്റി കോഓർഡിനേറ്റർ റൗഫ് പട്ടാമ്പി എന്നിവർ സംസാരിച്ചു. റിയാദിലെ വിവിധ സംഘടനാ നേതാക്കളായ ഡബ്ലിയു എം എഫ് ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, സനു മാവേലിക്കര, ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ്, റിയാദ് ടാക്കീസ് ജോയിൻ സെക്രട്ടറി വരുൺ, സീനിയർ ഫിസിയോതെറാപ്പിസ്റ്റ് പ്രമിത ബിജു ,നൃത്താ അധ്യാപകൻ കുഞ്ഞുമുഹമ്മദ് മാഷ് എന്നിവർ പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.
മഹേഷ് ജയ് , ഷിഹാബ് കരിമ്പാറ, ഷാജീവ് ശ്രീകൃഷ്ണപുരം , അഷറഫ് അപ്പക്കാട്ടിൽ , അൻവർ സാദത് വാക്കയിൽ , ശബരീഷ് ചിറ്റൂർ, ജംഷാദ് വാക്കയിൽ , നഫാസ് മുത്തേടത് ,സുരേഷ് നായർ ,അജ്മൽ മന്നേത്ത് ,സതീഷ് , അൻസാർ , ശ്രീകുമാർ , ഷഫീഖ് , ഹുസൈൻ വടക്കുംചേരി , മുജീബ് , മധു, സുബീർ , വാസുദേവൻ , മനാഫ് , സുബിൻ , മനു ,ഫൈസൽ പാലക്കാട് , രഘു ഒറ്റപ്പാലം, മനോഹർ, നിയാസ് ,രതീഷ്, കരീം എന്നിവർക്കുപുറമെ അമ്പതോളം വരുന്ന പാലക്കാടൻ വളണ്ടിയർമാരും നേതൃത്വം നൽകി. ഭൈമി സുബിനും , ഷിബു എൽദോയും അവതാരകരായെത്തി.
Story Highlights : Palakkad District Pravasi Association organized Onam celebration in Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here