Advertisement

കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി; നാട്ടാനയ്ക്ക് വലിയ പരുക്കുകളില്ല

October 5, 2024
1 minute Read

കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാന
‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്ക് വലിയ പരുക്കുകളില്ലെന്നും ആരോഗ്യവാനാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂതത്താന്‍കെട്ട് വനമേഖലയിൽ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തിയത്.

തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിച്ച പുതുപ്പള്ളി സാധു എന്ന ആനയാണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മറ്റൊരു ആനയുമായി ഏറ്റുമുട്ടിയ ശേഷം കാട്ടിലേക്ക് ഓടിക്കയറിയത്.

പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.

Story Highlights : Elephant puthuppally sadhu found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top