Advertisement

‘സിപിഐയില്‍ ഭിന്നതയില്ല, സെക്രട്ടറി ഒറ്റപ്പെട്ടിട്ടില്ല’: മന്ത്രി കെ രാജന്‍

October 5, 2024
Google News 2 minutes Read
k rajan

സിപിഐ എക്‌സിക്യൂട്ടീവില്‍ ഒരു ഭിന്നതയുമില്ലെന്ന് മന്ത്രി കെ രാജന്‍. സിപിഐ എക്‌സിക്യൂട്ടീവോ കൗണ്‍സിലോ ഭിന്നതയുടെ കേന്ദ്രമല്ല
ഇപ്പോള്‍ പാര്‍ട്ടി എടുത്ത എല്ലാ നിലപാടും ഏകകണ്ഠമായി എടുത്തതാണ്. സെക്രട്ടറി ഒറ്റപ്പെട്ടിട്ടില്ല. സെക്രട്ടറി ഒറ്റപ്പെട്ടാല്‍ പിന്നെ സംഘടന ഉണ്ടാവില്ല.
അത്തരമൊരു സംഭവങ്ങളും ഉണ്ടായിട്ടില്ല. സിപിഐയില്‍ നടക്കുന്നത് ആരോഗ്യകരമായ ചര്‍ച്ച മാത്രം – മന്ത്രി വ്യക്തമാക്കി.

എഡിജിപിയെ മാറ്റിനിര്‍ത്തുന്നത് സാധ്യമാകുമെന്ന് തന്നെയാണ് കരുതുന്നതെന്ന് മന്ത്രി കെ രാജന്‍. എഡിജിപിയെ പുറത്താക്കിയില്ലെങ്കില്‍ എന്തു ചെയ്യണം എന്ന നിലപാടിലേക്ക് എത്തിയിട്ടില്ലെന്നും സിപിഐ മുന്നോട്ടുവച്ച കാര്യം അംഗീകരിക്കപ്പെടും എന്നതാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘പാർട്ടി നിലപാട് സെക്രട്ടറി പറയും’; പ്രകാശ് ബാബുവിൻ്റെ പ്രതികരണങ്ങളിൽ ബിനോയ് വിശ്വത്തിന് അതൃപ്തി

എഡിജിപി വിഷയത്തില്‍ പ്രകാശ് ബാബുവിന്റെ പ്രതികരണത്തില്‍ അതൃ്പതി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. സിപിഐക്ക് പാര്‍ട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞതായാണ് വിവരം. എന്നാല്‍ ജനയുഗത്തില്‍ ലേഖനം എഴുതിയതിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയോട് പറഞ്ഞിരുന്നല്ലോ എന്നാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം.കഴിഞ്ഞ ദിവസത്തെ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് രണ്ടു നേതാക്കളും അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചത്.

Story Highlights : K Rajan minister on CPI executive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here