ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറി പുതുപ്പളളി സാധു; ആനയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും

കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാനക്ക് വേണ്ടിയുള്ള തെരച്ചിൽ രാവിലേ വീണ്ടും ആരംഭിക്കും. തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിച്ച പുതുപ്പള്ളി സാധു എന്ന ആനയാണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മറ്റൊരു ആനയുമായി ഏറ്റുമുട്ടിയ ശേഷം കാട്ടിലേക്ക് ഓടിക്കയറിയത്.
രാത്രി ഒമ്പത് മണി വരെ പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇപ്പോള്‍ മൂന്നാർ ഫോറസ്റ്റ് റേഞ്ചിലാണ് ആന ഉള്ളതെന്നാണ് വിവരം. കാട്ടാനകൾ ഏറെയുള്ള പ്രദേശത്താണ് ആന ഉള്ളതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്.
പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.
Story Highlights : Search for the elephant Puthuppally Sadhu will continue today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here