‘മുട്ടുകാല്‍ തല്ലി ഓടിക്കും’; ആലത്തൂര്‍ എസ്എന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി

പാലക്കാട് ആലത്തൂര്‍ എസ്എന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. മുട്ടുകാല്‍ തല്ലി ഓടിക്കുമെന്നാണ് ഭീഷണി.
കെഎസ്‌യു പ്രവര്‍ത്തകന്‍ അഫ്‌സലിനെയാണ് എസ്എഫ്‌ഐ നേതാവ് തേജസ് ഭീഷണിപ്പെടുത്തിയത്. തല്ല് കൊള്ളാതിരിക്കാന്‍ ആലത്തൂരില്‍ കാല് കുത്താതിരിക്കണമെന്ന് എസ്എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തുന്നു ജില്ലാ നേതാക്കളെയും എല്ലാവരെയും കൂട്ടിക്കോ എല്ലാര്‍ക്കും തരാമെന്നും പറയുന്നുണ്ട്.
കോളേജില്‍ പുറത്ത് നിന്ന് എത്തിയ എസ്എഫ്‌ഐക്കാരുടെ ഫോട്ടോ എടുത്തതാണ് പ്രകോപനകാരണം. തേജസിനെതിരെ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു നിന്നുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലെത്തി പ്രചരണം നടത്തുന്നു എന്നാരോപിച്ച് വാക്ക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ രണ്ട് എസ്എഫ്‌ഐ നേതാക്കളും രണ്ട് കെഎസ്‌യു നേതാക്കളും ആശുപത്രിയിലാകുകയും ചെയ്തു. ആ ദിവസമെടുത്ത ചിത്രങ്ങളുമായി ബന്ധപ്പെട്ടാണിപ്പോള്‍ തര്‍ക്കമുണ്ടായത്.
Story Highlights : SFI leader threatens KSU leader of Alathur SN College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here