Advertisement

എടയാര്‍ വ്യവസായ മേഖലയിലെ കമ്പനിയില്‍ പൊട്ടിത്തെറി; ഒരു തൊഴിലാളി മരിച്ചു

October 6, 2024
3 minutes Read
Explosion in company in Edayar industrial sector One worker died

എടയാര്‍ വ്യവസായ മേഖലയിലെ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒഡീഷ സ്വദേശിയായ തൊഴിലാളി മരിച്ചു. മൃഗ കൊഴുപ്പ് സംസ്‌കരണ കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനാനിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അറവ് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ആണ് ഇന്നലെ രാത്രിയോടെ പൊട്ടിത്തെറി ഉണ്ടായത്. (Explosion in company in Edayar industrial sector One worker died)

ഇന്നലെ രാത്രി 11.30ന് ശേഷമാണ് കമ്പനിയില്‍ പൊട്ടിത്തെറിയുണ്ടായത്. കുക്കര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതല്ല അര്‍ധരാത്രിയില്‍ കമ്പനിയില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മര്‍ദം താങ്ങാനാകാതെ ചേംബര്‍ പൊട്ടിത്തെറിച്ചെന്ന് മറ്റൊരു കൂട്ടരും പറയുന്നുണ്ട്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ തുടരുകയാണ്.

Story Highlights : Explosion in company in Edayar industrial sector One worker died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top