പൂപ്പാറയിൽ കോടതി ഉത്തരവ് ലംഘിച്ച് വ്യാപാരസ്ഥാപനം തുറന്നു; രണ്ടുപേർക്കെതിരെ കേസ്

ഇടുക്കി പൂപ്പാറയിൽ റവന്യു വകുപ്പ് സീൽ ചെയ്‌ത വ്യാപാര സ്ഥാപനനങ്ങൾ പൂട്ട് തകർത്ത് തുറന്ന സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. പൂപ്പാറ സ്വദേശിയായ താമരപള്ളി ബാബു,പി എം എസ് ഹോട്ടൽ ഉടമ സെൽവം തുടങ്ങിയവർക്കെതിരെയാണ് ശാന്തൻപാറ പൊലീസ് കേസെടുത്തത്.
ഭൂ സംരക്ഷണ നിയമലംഘനം,സർക്കാർ വസ്തു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വിഷയത്തിൽ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ അറസ്റ്റിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി. പൂട്ട് തകർത്ത് തുറന്ന വ്യാപാര സ്ഥാപനം റവന്യു ഉദ്യോഗസ്ഥർ എത്തി വീണ്ടും സീൽ ചെയ്‌തു.
Read Also: കേരളത്തിൽ അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ; നാളെ 6 ജില്ലകളിൽ മുന്നറിയിപ്പ്
പന്നിയാർ പുഴ കൈയ്യേറി നിർമ്മിച്ച 56 കെട്ടിടങ്ങളാണ് പൂപ്പാറയിൽ റവന്യൂ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ ഏറ്റെടുത്ത് സീൽ ചെയ്തത്. കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചു. ഇതോടെ 7 കെട്ടിട ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തൽസ്ഥിതി തുടരണമെന്നായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെ ശനിയാഴ്ച വൈകിട്ട് രണ്ടുപേർ പൂട്ട് പൊളിച്ച് വ്യാപാര സ്ഥാപനം തുറന്നു. ഇതറിഞ്ഞ പൂപ്പാറ വില്ലേജ് ഓഫീസർ പൊലീസിന്റെ സഹായത്തോടെയെത്തി കടകൾ പൂട്ടി വീണ്ടും സീൽ ചെയ്തു. സർക്കാർ ഏറ്റെടുത്ത കെട്ടിടങ്ങൾ അനധികൃതമായി തുറന്നതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൂപ്പാറ വില്ലേജ് ഓഫീസർ ശാന്തൻപാറ പൊലീസിന് കത്ത് നൽകിയിരുന്നു. അതേസമയം, സുപ്രീംകോടതിയിൽ നിന്നും കടകൾ തുറക്കാൻ അനുമതി ഉണ്ടെന്നാണ് വ്യാപാരികളുടെ വാദം.
Story Highlights : Opened shop in Pooppara in violation of court order; Case against two people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here