Advertisement

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിനെതിരെ തന്ത്രപരമായ നീക്കവുമായി അന്വേഷണസംഘം

October 6, 2024
Google News 2 minutes Read
siddique

ബലാത്സംഗ കേസിൽ താൻ അന്വേഷണവുമായി സഹകരിക്കാമെന്നും ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്ത് നൽകിയിരുന്നു. ഇതിലെ അപകടം തിരിച്ചറിഞ്ഞാണ് അന്വേഷണ സംഘത്തിൻ്റെ പെട്ടെന്നുള്ള പ്രതികരണം. വിവരശേഖരണമെന്ന പേരിൽ നോട്ടീസ് നൽകിയ പൊലീസ് ലക്ഷ്യമിടുന്നത് പ്രാഥമിക ചോദ്യം ചെയ്യലെന്നാണ് വിവരം. നാളത്തെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിക്കും. ഇതിലൂടെ മുൻകൂർ ജാമ്യം ലഭിക്കുന്നത് തടയുകയാണ് ലക്ഷ്യം.

Read Also: സ്വര്‍ണക്കടത്തിലെ വിവാദ പരാമര്‍ശത്തിലുറച്ച് കെ ടി ജലീല്‍; ‘മുസ്‌ലിം സമുദായത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് മുസ്‌ലിങ്ങള്‍’

അതേസമയം, അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ നടൻ സിദ്ദിഖ് തനിക്കെതിരായ ആരോപണങ്ങൾ ഖണ്ഡിക്കുന്ന തെളിവുകളുമായിട്ടായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ എത്തുക. തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും സാമ്പത്തിക താൽപര്യമാണ് പിന്നിലെന്നുമുള്ള വാദം ഉയർത്താനാണ് സിദ്ദിഖ് ലക്ഷ്യമിടുന്നത്. എട്ടു വർഷങ്ങൾക്ക് ശേഷം എത്തിയ പരാതിയിലെ ഗൂഢാലോചനയും നടൻ ആരോപിക്കുന്നു.

Story Highlights : Rape case; Investigation team with strategic move against actor Siddique

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here