Advertisement

60 സെക്കൻഡ് അല്ല ഇനി 3 മിനിറ്റ്; ഷോട്സിന്റെ ദൈർഘ്യം വർധിപ്പിക്കാൻ യൂട്യൂബ്‌

October 6, 2024
2 minutes Read

യൂട്യൂബ് ഷോട്‌സിന്റെ ദൈർഘ്യം ഉയർത്താൻ തീരുമാനം. 60 സെക്കൻഡുള്ള നിലവിലെ ദൈർഘ്യം 3 മിനിറ്റായി ഉയർത്താനാണ് യൂട്യൂബിന്റെ ശ്രമം. ഈ മാറ്റം ഉടൻ പ്രാബല്യത്തിൽ വരും. 30 സെക്കൻഡ് ദൈർഘ്യത്തിനെതിരെ യൂട്യൂബ് ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ അവതരിപ്പിക്കാൻ 30 സെക്കൻഡ് കുറവാണെന്നായിരുന്നു ഇവരുടെ പരാതി. ഇതിന് പിന്നാലെയാണ് യൂട്യൂബ് ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനിക്കുന്നത്.

ടിക് ടോക്കിനെതിരെ മത്സരരംഗത്തെത്തിച്ചതായിരുന്നു യൂട്യൂബ് ഷോട്‌സ്. യൂട്യൂബ് ഷോട്‌സ് കൂടുതൽ ജനപ്രിയമായി മാറിയിരുന്നു. ഒക്ടോബർ 15 മുതൽ പുതിയ സമയപരിധിയായ 3 മിനിറ്റ് നിലവിൽ വരും. ക്രിയേറ്റർമാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ഉപഭോക്താക്കളെ എൻഗേജിങ് ആക്കാൻ കഴിയുന്ന ഉള്ളടക്കം നിർമ്മിക്കുന്നതിനുമാണ് പുതിയ സമയപരിധി എത്തിക്കുന്നത്.

എന്നാൽ ദൈർഘ്യം ഉയർത്തുന്നതോടെ ഷോട്‌സ് അല്ലാത്ത വിഡിയോകളോട് ഉപഭോക്താക്കൾക്ക് താത്പര്യം നഷ്ടപ്പെടുമോയെന്ന സംശയവും ഉയരുന്നുണ്ട്. ഗൂഗിൾ ഡീപ് മൈൻഡിൻ്റെ വീഡിയോ ജനറേറ്റിംഗ് മോഡലായ വീയോ, യൂട്യൂബ് ഷോർട്ട്സിലേക്ക് വരുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. യൂസേഴ്സിന് അവരുടെ ഇഷ്‌ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്തെടുക്കാൻ കഴിയുന്ന ഫീച്ചർ‌ ഷോട്സിൽ ലഭ്യമാക്കും.

Story Highlights : YouTube Shorts time limit increased to up to three minutes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top