Advertisement

കശ്മീരിലും കോൺഗ്രസ് കുതിപ്പ്, കേവല ഭൂരിപക്ഷം കടന്നു

October 8, 2024
2 minutes Read
rahul-gandhi-to-visit-usa-on-may-31-for-10-days

കോൺഗ്രസ്-നാഷണൽ കോൺഫൻസ് സഖ്യം ജമ്മു കശ്മീരിൽ കേവല ഭൂരിപക്ഷം കടന്നു.ജമ്മു കശ്മീരിലെ ലീഡ് നില- കോൺഗ്രസ് നാഷണൽ കോൺഫറൻസ് സഖ്യം 45 , ബിജെപി 29 പിഡിപി 05 എന്ന നിലയിലാണ്. ഹരിയാനയിലും ജമ്മു കശ്മീരിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര വ്യക്തമാക്കി. കോൺഗ്രസ്‌ ആത്മവിശ്വാസത്തിലാണെന്നും അതിനു വേണ്ടിയുള്ള പ്രയത്നങ്ങൾ ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

ബിജെപി ഹരിയാനയിലും ജമ്മുവിലും കഠിനമായി പരിശ്രമിച്ചു. ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങൾക്ക് അനുകൂലം ആവുമെന്നാണ് പ്രതീക്ഷ’, കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പറഞ്ഞു.

ഹരിയാനയിലേയും ജമ്മു കാശ്മീരിലെയും ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമെന്ന് ഉറപ്പുണ്ടെന്നും പവൻ ഖേര പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥികളും ജമ്മുകശ്മീരിൽ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. മർ അബ്ദുള്ളയും ഇൽത്തിജമുഫ്തിയും ലീഡ് ചെയ്യുന്നു. ബി ജെ പി അധ്യക്ഷൻ രവീന്ദർ റെയ്ന നൗ ഷേര മണ്ഡലത്തിൽ മുന്നിലാണ്. ജമ്മു കശ്മീരിലെ കുൽഗാമിൽ സിപിഐഎമ്മിൻ്റെ മുഹമ്മദ് യൂസഫ് തരിഗാമി മുന്നിൽ. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം മുന്നേറുന്നു. സഖ്യം 40 സീറ്റിൽ മുന്നിൽ.

ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. 90 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നത്. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

Story Highlights : Jammu Kashmir Election 2024 live update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top