Advertisement

അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി

October 9, 2024
1 minute Read

കഴിഞ്ഞ ദിവസം ബോള്‍ഗാട്ടി പാലസില്‍ നടന്ന ഡിജെ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി.21 ഐ ഫോണുകള്‍ ഉള്‍പ്പെടെ 35 സ്മാർട്ട് ഫോണുകള്‍ നഷ്ടമായെന്നാണ് മുളവുകാട് പൊലീസിന് പരാതി ലഭിച്ചത്.

കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപികരിച്ചു. വിഐപി ടിക്കറ്റിൽ അകത്ത് കടന്ന 8 അംഗ സംഘമാണ് മൊബൈൽ മോഷ്ടിച്ചതെന്ന് കണ്ടെത്തി. മോഷ്ടാക്കൾ സംസ്ഥാനം വിട്ടതായി വിവരം. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു.

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. പരിപാടിക്കായി മന:പൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകള്‍ ഒരുമിച്ച്‌ നഷ്ടപ്പെട്ടതിന് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

പൊലീസ് സുരക്ഷയ്ക്കൊപ്പം തന്നെ സംഘാടകർ ഒരുക്കിയ സുരക്ഷാസംഘവും സംഗീതനിശയ്ക്കുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സണ്‍ ബേണ്‍ അറീന ഫീറ്റ് അലൻ വാക്കർ സംഗീതനിശ അരങ്ങേറിയത്. വാക്കർ വേള്‍ഡ് എന്ന പേരില്‍ അലൻ വാക്കർ രാജ്യത്തുടനീളം 10 നഗരങ്ങളില്‍ നടത്തുന്ന സംഗീത പരിപാടിയിലൊന്നായിരുന്നു ഇത്.

Story Highlights : Alan walker show Phone stold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top