Advertisement

‘ഷൂസ് ധരിച്ചവര്‍ പുറത്ത് പോകണം, ഇതൊരു പൂജയാണ്, ബഹുമാനിക്കൂ’; കോപാകുലയായി കജോള്‍

October 11, 2024
1 minute Read

ദുര്‍ഗ പൂജയുടെ ആഘോഷമാണ് ഉത്തരേന്ത്യയാകെ. രാഷ്​ട്രീയ നേതാക്കളും സിനിമ താരങ്ങളുമെല്ലാം വിശേഷ ദിവസത്തോട് അനുബന്ധിച്ചുള്ള പൂജയില്‍ പങ്കെടുക്കുകയാണ്. കഴിഞ്ഞദിവസം പൂജകളിൽ പങ്കെടുക്കാൻ ബോളിവുഡ് സെലിബ്രിറ്റികൾ ഒത്തുകൂടിയിരുന്നു. ഇതിനിടെ അനുചിതമായ കാര്യം കണ്ട നടി കജോൾ ദേഷ്യപ്പെടുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്.

കജോള്‍, ആലിയ ഭട്ട്, റാണി മുഖര്‍ജി, അജയ് ദേവ്​ഗണ്‍ തുടങ്ങിയവരെല്ലാം പൂജയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു. പൂജ ആരംഭിച്ച് ഏതാനും സമയം പിന്നിട്ടപ്പോഴാണ് ഷൂസ് ധരിച്ച് ചിലർ ​പന്തലിൽ കയറുകയും പൂജ വിഗ്രഹത്തിന് അരികിൽ എത്തുകയും ചെയ്തത്. ഇക്കൂട്ടത്തിൽ ദൃശ്യങ്ങൾ പകർത്താനെത്തിയ ഫോട്ടോ​ഗ്രാഫർമാരും ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഇവർ ചെരുപ്പ് ധരിച്ച് നിൽക്കുന്നത് കണ്ട കജോൾ ഉടൻ തന്നെ ഇവരെ ശകാരിക്കുകയായിരുന്നു. ഇതൊരു പൂജയാണ്, കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ.. – എന്നായിരുന്നു കജോൾ പറഞ്ഞത്.സമീപത്ത് നിൽക്കുന്നയാളിൽ നിന്ന് മൈക്ക് വാങ്ങി കാജോൾ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലായത്.

Story Highlights : angry kajol during durga pooja is going viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top