അലൻ വാക്കർ ഷോക്കിടെ ഫോൺ മോഷണം; പിന്നിൽ അസ്ലം ഖാൻ ഗ്യാങ് ?
കൊച്ചിയിലെ അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം നടത്തിയത് അസ്ലം ഖാൻ ഗ്യാങ്. പ്രതികളെ അന്വേഷിച്ച് പ്രത്യേക സംഘം ഡൽഹിയിലെത്തി. ഫ്ലൈറ്റിൽ വന്ന് മോഷണം നടത്തി ട്രെയിനിൽ മടങ്ങുന്നതാണ് പ്രതികളുടെ രീതി. നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും പ്രതികൾ മോഷണം നടത്തിയിരുന്നു. പത്തംഗങ്ങൾ അടങ്ങുന്നതാണ് അസ്‌ലം ഖാൻ്റെ ഗ്യാങ്.
ബെംഗളൂരുവും ഡല്‍ഹിയും കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ബെംഗളൂരുവിൽ നടന്ന പരിപാടിക്കിടെ 100 മൊബൈൽ ഫോണുകൾ മോഷണം പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്.
കൊച്ചിയിലെ പരിപാടിക്ക് നാലുദിവസങ്ങൾക്ക് മുൻപായിരുന്നു ബെംഗളൂരുവിലെ പരിപാടി. ഇതേ സംഘം തന്നെയാണോ കൊച്ചിയിലെ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. മൊബൈൽ ഫോൺ ഡൽഹിയിൽ എത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
Story Highlights : Aslam Khan gang behind Phone theft Alan Walker show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here