ജീവനക്കാർക്കെല്ലാം തുടർച്ചയായ ഒൻപത് ദിവസം അവധി അനുവദിച്ച് മീശോ; അഭിനന്ദനങ്ങൾ പിന്നാലെ

ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ മീശോ ജീവനക്കാർക്ക് ഒൻപത് ദിവസം അവധി പ്രഖ്യാപിച്ചു. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് രെയാണ് അവധി. സമൂഹമാധ്യമങ്ങളിൽ കമ്പനി തീരുമാനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ഈ ദിവസങ്ങളിൽ ജോലിയിൽ നിന്ന് ജീവനക്കാർക്ക് പൂർണ വിശ്രമം ലഭിക്കും. ജോലി സംബന്ധമായ യോഗങ്ങളോ, ഇമെയിലോ, ഹ്രസ്വ സന്ദേശങ്ങളോ പോലും ഈ ദിവസങ്ങളിൽ ജീവനക്കാരെ തേടിയെത്തില്ല.
ഇത് നാലാം വർഷമാണ് കമ്പനി റീസെറ്റ് ആൻ്റ് റീചാർജ് എന്ന പേരിൽ തങ്ങളുടെ ജീവനക്കാർക്കായി തുടർച്ചയായ അവധി പ്രഖ്യാപിക്കുന്നത്. ഈ വർഷത്തെ മെഗാ ബ്ലോക്ബസ്റ്റർ സെയിലിൽ വൻ ലാഭം നേടാനായതോടെയാണ് കമ്പനി ജീവനക്കാർക്ക് അവധി അനുവദിച്ചിരിക്കുന്നത്.
തൊഴിലിടത്തെ മാനസിക സമ്മർദ്ദം വലിയ തോതിൽ ചർച്ചയാകുന്ന കാലത്ത് മീശോ മുന്നോട്ട് വെച്ച മാതൃകയെ നിരവധി പേരാണ് അനുകൂലിച്ചത്. മറ്റ് കമ്പനികളും ഈ മാതൃക പിന്തുടരണമെന്ന ആവശ്യവും ഇവർക്കുണ്ട്.
Story Highlights : Meesho announces 9-day leave for its employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here