Advertisement

സമാധാനത്തിനുള്ള നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിദാന്‍ക്യോയ്ക്ക്

October 11, 2024
1 minute Read
nobel

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോണ്‍ ഹിദാന്‍ക്യോയ്ക്ക്. ആണവായുധ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം. ഹിരോഷിമ നാഗസാക്കി ആണവാക്രമണത്തിലെ ഇരകളുടെ അതിജീവനത്തിനായി തുടക്കമിട്ട സംഘടനയാണിത്. ഹിബാകുഷ എന്നും അറിയപ്പെടുന്നു. 1956ലാണ് സംഘടന രൂപീകരിക്കപ്പെട്ടത്.

ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കാനും ഇനിയൊരിക്കലും ആണവായുധങ്ങള്‍ ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തിനുമാണ് സംഘടനയ്ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. ആണവായുധങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ എങ്ങനെയാകുമെന്ന് മനസ്സിലാക്കാനും ഹിബാകുഷ ആഗോളതലത്തില്‍ നമ്മെ സഹായിക്കുന്നുവെന്നും നൊബേല്‍ കമ്മിറ്റി പറഞ്ഞു.

286ഓളം പേരുകളാണ് സമാധാന നൊബേലിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ വ്യക്തികളും സംഘടനകളും ഉള്‍പ്പെടും. നിലവിലെ ലോക സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നൊബേല്‍ സമ്മാനം ശ്രദ്ധ നേടുന്നത്. പശ്ചിമേഷ്യയിലുള്‍പ്പടെ യുദ്ധത്തിന്റെയും അശാന്തിയുടെയും കാഹളമുയരുന്ന സമയത്താണ് ആണവായുധ രഹിത ലോകത്തിനായി ശ്രമിക്കുന്ന ഒരു സംഘടനയ്ക്ക് ഈ നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Story Highlights : Nihon Hidankyo awarded 2024 Nobel Peace Prize

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top