പാലക്കാട് കാട്ടുപന്നികള്‍ കിണറ്റിൽ വീണു; കയറിൽ കുരുക്കിട്ട് വെടിവെച്ച് കൊന്നു

കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. പാലക്കാട് എലപ്പുള്ളിയിലാണ് അഞ്ച് കാട്ടുപന്നികളെ കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് പുറത്തെടുത്തത്. ഇന്ന് രാവിലെയാണ് കാക്കത്തോട് സ്വദേശി ബാബുവീന്‍റെ വീട്ടിലെ കിണറ്റിൽ കാട്ടുപന്നിക്കൂട്ടം വീണത്. തുടര്‍ന്ന് കാട്ടുപന്നികളെ പുറത്തെത്തിക്കാനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചു.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും പുറത്തെടുത്തശേഷം തുറന്നുവിടാൻ പാടില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഇതോടെ വനംവകുപ്പ് വെടിവെക്കുന്നതിനുള്ള അനുമതി നല്‍കി. തുടര്‍ന്ന് കിണറ്റിൽ ഒരാള്‍ ഇറങ്ങി ഓരോ കാട്ടുപന്നികളെയും കയറിൽ കുരുക്കിയശേഷം വെടിവെക്കുകയായിരുന്നു.
വെടിവെച്ചശേഷം ഒരോന്നിനെയായി പുറത്തെത്തിക്കുകയായിരുന്നു. ആദ്യം ഒരു പന്നിയെയും പിന്നീട് മറ്റുള്ളവയെയും ഓരോന്നായി വെടിവെച്ച് കൊല്ലുകയായിരുന്നു.
Story Highlights : Wild boars fell into the well shot dead in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here