17 കാരിയെ കൊല്ലാൻ അമ്മ ഏൽപ്പിച്ച വാടകക്കൊലയാളി മകളുടെ കാമുകൻ; ഒടുവിൽ അമ്മയുടെ ജീവനെടുത്ത് കൊലയാളി

പതിനേഴുകാരിയായ തന്റെ മകളെ കൊലപ്പെടുത്താൻ ഏർപ്പാടാക്കിയ വാടക ഗുണ്ട അമ്മയെ തന്നെ കൊന്നു. ഒക്‌ടോബർ 6 ന് ആഗ്ര ഇറ്റാ ജില്ലയിലെ ജസ്രത്പൂർ പൊലീസ് സ്‌റ്റേഷനു സമീപമുള്ള വയലിൽ നിന്ന് 35 കാരിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. മകളുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങൾ അമ്മ അൽക്കയെ പ്രകോപിപ്പിച്ചിരുന്നു. മകളുടെ കാമുകനാണെന്ന് അറിയാതെയാണ് അവർ സുഭാഷ് സിങ്ങിന് ക്വേട്ടേഷൻ ഏൽപ്പിക്കുന്നത്.
അൽക്കയുടെ മകൾ ഏതാനും മാസം മുമ്പ് പ്രദേശത്തെ ഒരു യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. തുടർന്ന് അൽക്ക മകളെ ഫറൂഖാബാദിലെ മാതൃവീട്ടിലേക്ക് അയച്ചു. അവിടെ വച്ചാണ് പെൺകുട്ടി സുഭാഷുമായി പരിചയത്തിലാകുന്നത്. ഫോണിൽ മണിക്കൂറുകളോളം ഇരുവരുടെയും സംസാരം നീണ്ടു. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മാവൻ പെൺകുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ അൽക്കയോട് ആവശ്യപ്പെട്ടു. തനിക്കുണ്ടായ നാണക്കേടാണ് മകളെ ഇല്ലാതാക്കാൻ അവരെ പ്രേരിപ്പിച്ചത്.
Read Also: അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് സ്കൂള്‍ പെണ്‍കുട്ടികള്‍, വിഡിയോ വൈറൽ
സെപ്തംബർ 27 ന് അൽക്ക വാടകഗുണ്ട സുഭാഷുമായി സംസാരിക്കുകയും മകളെ കൊല്ലാൻ 50,000 രൂപ വാഗ്ദാനം ചെയ്തതായി പൊലീസ് പറഞ്ഞു. എന്നാൽ ഈ വിവരം സുഭാഷ് പെൺകുട്ടിയെ അറിയിക്കുകയും തനിക്ക് പകരം അമ്മയെ കൊന്നാൽ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്കിയതായും പൊലീസ് പറയുന്നു.
Story Highlights : A 35-year-old woman who had hired a hitman to kill her 17-year-old daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here