Advertisement

യൂത്ത് കോണ്‍ഗ്രസ് ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ച മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്; രാഷ്ട്രീയ സംഘര്‍ഷം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമെന്ന് ആരോപണം

October 12, 2024
Google News 3 minutes Read
Case against former Youth Congress leaders who destroyed Youth Congress flex board

യൂത്ത് കോണ്‍ഗ്രസ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം ലക്ഷ്യമിട്ട് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ബോര്‍ഡുകള്‍ നശിപ്പിക്കുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (Case against former Youth Congress leaders who destroyed Youth Congress flex board)

ഇക്കഴിഞ്ഞ നാലാം തീയതി രാത്രിയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് ഒല്ലൂക്കര മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡന്റിന് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിച്ചത്. പിന്നാലെ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് നേതാക്കള്‍ മണ്ണുത്തി പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകരുമാണെന്ന് കണ്ടെത്തിയത്.

Read Also: അവിടെ 600 ഓളം ഇന്ത്യൻ ജവാന്മാരുണ്ട്, അവരുടെ സുരക്ഷ എല്ലാവരുടെയും ബാധ്യത: ഇസ്രയേലിനോട് ആശങ്കയറിയിച്ച് ഇന്ത്യ

വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ബോര്‍ഡുകള്‍ നശിപ്പിക്കുകയും പിന്നീടത് എതിര്‍ പാര്‍ട്ടിയില്‍ പെട്ടവരുടെ തലയില്‍ കെട്ടിവയ്ക്കാനുമായിരുന്നു ശ്രമം. പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷത്തിനാണ് സംഘം പദ്ധതിയിട്ടതെന്നാണ് പോലീസ് എഫ്‌ഐആര്‍. മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ജിജോ മോന്‍ ജോസഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സജോ സണ്ണി, റിയാസ് ബാബു, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെ നാലുപേര്‍ക്കെതിരെയാണ് കേസ്.

Story Highlights : Case against former Youth Congress leaders who destroyed Youth Congress flex board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here