Advertisement

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കാലഭൈരവൻ കെട്ടുകാള മറിഞ്ഞു

October 12, 2024
Google News 1 minute Read

കൊല്ലം ഓച്ചിറയിൽ ഉത്സവത്തിന് എത്തിച്ച കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവനെന്ന കെട്ടുകാളയാണ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കായുകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്. മറിഞ്ഞ കെട്ടുകാള കാലഭെെരവന്‍റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവകൊണ്ടു നിർമിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്. 28ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് ഓച്ചിറ ക്ഷേത്രത്തില്‍ നടക്കുന്നത്.

Story Highlights : kollam oachira kettukala fell

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here