വേട്ടയ്യനിൽ അതിയന്റെ താര ആയത് ഏറെ ഇഷ്ട്ടപ്പെട്ടു, രജനികാന്തിന് നന്ദി; മഞ്ജു വാര്യർ

വേട്ടയ്യനിൽ അതിയന്റെ താര ആയത് ഏറെ ഇഷ്ട്ടപ്പെട്ടു, രജനികാന്തിന് നന്ദി അറിയിച്ച് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിയൂടെ ആയിരുന്നു മഞ്ജു വാര്യർ പ്രതികരിച്ചത്. ‘തലമുറകളെ പ്രചോദിപ്പിക്കുന്നത് വളരെയധികം നന്ദി രജനി സർ. എപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വേട്ടയ്യനിൽ അതിയന്റെ താര ആയത് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു’, എന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.
ഒപ്പം വേട്ടയ്യൻ സെറ്റിൽ നിന്നും രജനികാന്തിനൊപ്പമുള്ള ഫോട്ടോകളും മഞ്ജു വാര്യർ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും പ്രധാന്യമുള്ള റോളില്‍ ആയിരുന്നു മഞ്ജു എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് സിനിമയാണ് വേട്ടയ്യൻ. അസുരൻ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു തമിഴകത്ത് ചുവടുവച്ചത്. പിന്നീട് അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും അവർ അഭിനയിച്ചു. നിലവിൽ വിടുതലൈ 2 എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ പെയറായി മഞ്ജു അഭിനയിക്കുന്നുണ്ട്.
ഒക്ടോബർ 10ന് ആണ് ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യൻ തിയറ്ററുകളിൽ എത്തിയത്. പ്രീ സെയിൽ ബിസിനസുകളിലൂടെ തന്നെ കോടികൾ വാരിക്കൂട്ടിയ ചത്രം തിയറ്ററിൽ എത്തിയപ്പോഴും അത് ആവർത്തിക്കുകയാണ്. ആദ്യദിനം 31.7 കോടി രൂപയാണ് വേട്ടയ്യൻ നേടിയതെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.
Story Highlights : Manju Warrier Praises Rajnikanth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here