ട്വന്റിഫോർ പ്രേക്ഷകരുടെ ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി

ട്വന്റിഫോർ പ്രേക്ഷകരുടെ ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന്.രാവിലെ 11 മണി മുതൽ പുന്നമടയിലെ ഹോട്ടൽ റമദയിൽ നടക്കുന്ന പരിപാടി വൈകിട്ട് 5 വരെ നീളും. ട്വന്റിഫോറിലെ ജനപ്രിയ അവതാരകരും ഫ്ളവേഴ്സിലെ മിന്നു താരങ്ങളും ആലപ്പുഴയിലെത്തും.സമ്മേളത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി.
ട്വന്റിഫോർ കണക്ടിന്റെ ആഭിമുഖ്യത്തിലാണ് ജില്ലാ സമ്മേളനം നടക്കുക. പരിപാടി വൈകിട്ട് 5 വരെ നീളും. സമ്മേളനത്തിന്റെ വിളംബരവുമായി ബൈക്ക് റാലി ആലപ്പുഴയിൽ നടന്നിരുന്നു. പ്രേക്ഷക ലക്ഷങ്ങളാൽ വൻവിജയം തീർത്ത ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാനസമ്മേളനത്തിന് ശേഷമാണ് കേരളത്തിന്റെ ഓരോ ജില്ലകളിലും ട്വന്റിഫോർ പ്രേക്ഷകരുടെ ജില്ലാ സമ്മേളനം ആരംഭിച്ചത്.
ആദ്യ ജില്ലാ സമ്മേളനം മലപ്പുറം വേദിയായപ്പോൾ രണ്ടാം ജില്ലാ സമ്മേളനത്തിന് വേദിയായത് വയനാടായിരുന്നു. ഉരുൾപ്പൊട്ടിയ ചൂരൽമല,മുണ്ടക്കൈ നിവാസികൾക്ക് കൈത്താങ്ങായാണ് ട്വന്റിഫോർ വയനാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. ആദ്യ ജില്ലാ സമ്മേളനം മലപ്പുറം വേദിയായപ്പോൾ രണ്ടാം ജില്ലാ സമ്മേളനത്തിന് വേദിയായത് വയനാടായിരുന്നു. ഉരുൾപ്പൊട്ടിയ ചൂരൽമല,മുണ്ടക്കൈ നിവാസികൾക്ക് കൈത്താങ്ങായാണ് ട്വന്റിഫോർ വയനാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്.
Story Highlights : 24 Prekshakarude Jilla Sammelanam Alappuzha today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here