Advertisement

‘വ്യക്തിഹത്യ നടത്തി, നിരന്തരം അപമാനിക്കുന്നു; ഇല്ലാത്ത ആരോപണം ഉന്നയിച്ചു’; നടൻ ബാലക്കെതിരെ പരാതിക്കാരി

October 14, 2024
Google News 2 minutes Read

നടൻ ബാലയെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി പരാതിക്കാരി. ബാല നിരന്തരം അപമാനിക്കുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. 14 വർ‍ഷമായി സൈബർ ആക്രമണം നടത്തുന്നുവെന്നും പരാതിക്കാരി പറഞ്ഞു. ഓൺലൈനിലും ഓഫ്‌ലൈനിൽ ഭീഷണി ഉയർത്തി. ഇല്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. മകളെ ഇതിലേക്ക് വലിച്ചിഴക്കണ്ടെന്ന് കരുതിയാണ് ഇത്രയും നാളും ഒന്നും ചെയ്യാതിരുന്നതെന്ന് പരാതിക്കാരി പറഞ്ഞു.

കല്യാണത്തിന് ശേഷം സ്ത്രീ എന്ന നിലയിൽ അനുഭവിക്കാൻ കഴിയുന്നതിൽ കൂടുതൽ അനുഭവിച്ചാണ് അവിടെ നിന്ന് ഇറങ്ങിയത്. ഇത് മകളിലേക്കും കൂടെ വന്നതോടെയാണ് ഇറങ്ങിയോടിയതന്ന് പരാതിക്കാരി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പരസ്പരം ആരോപണ ഉന്നയിക്കരുതെന്ന് വിവാഹമോചന രേഖയിൽ പറഞ്ഞിരുന്നതെന്ന് പരാതിക്കാരി പറയുന്നു. ഇനിയും ഉപദ്രവിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി പരാതിക്കാരി പറഞ്ഞു.

Read Also: മുൻ ഭാര്യ നൽകിയ പരാതി: നടൻ ബാല അറസ്റ്റിൽ

വീണ്ടും സോഷ്യൽ മീഡിയയിലൂടെ ആരോപണങ്ങൾ തുടർന്നപ്പോഴാണ് പരാതി നൽകിയത്. ബാല ഇതുവരെ മകളെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. മകൾക്കെതിരെയും പറഞ്ഞുതുടങ്ങിയപ്പോഴാണ് പരാതിയുമായി മുന്നോട്ട് പോകാൻ തയാറായത്. മകൾക്ക് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. തങ്ങൾക്ക് ആരും ഇല്ലാത്തതുകൊണ്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുന്നിൽ വേറെ നിവർത്തിയില്ലാത്തതുകൊണ്ടാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് നടൻ ബാലയെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതര വകുപ്പുകളാണ് ബാലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജെജെ ആക്റ്റ് ഉൾപ്പെടെ ചുമത്തി. പ്രായപൂർത്തിയാകാത്ത മകളെ മാനസികമായ ദുരിതത്തിലേക്ക് തള്ളിവിട്ടു എന്ന് പരാതിയിൽ പറയുന്നത്.

Story Highlights : Complainant reacted to the arrest of actor Bala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here