Advertisement

‘രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ പടയാളി; മൂന്നു മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും’; കെ സുധാകരൻ

October 15, 2024
2 minutes Read

ഉപതെരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്കല്ലാതെ മറ്റാർക്കാണ് പ്രതീക്ഷിക്കാനാകുന്നതെന്ന് സുധാകരൻ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് തന്നെ സ്ഥാനാർത്ഥിയ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും വാക്ക് പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതികാരദാഹത്തോടെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും സുധാകരൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ ഉയർന്നുവരുന്ന പുത്തൻ തലമുറയുടെ പ്രതീകം. ചെറുപ്പക്കാർക്ക് ആവേശം നൽകുന്ന യുവ നേതാവാണ് രാഹുൽ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ പടയാളിയാണെന്ന് കെ സുധാകരൻ പറഞ്ഞു. ജില്ലയിൽ ആളില്ലാത്തത് കൊണ്ടല്ല രാഹുലിന് സീറ്റ് നൽകിയതെന്നും കെ സുധാകരൻ വ്യക്തമാക്കി.

Read Also: ‘പാർട്ടി നിരവധി അവസരങ്ങൾ നൽകി, പാലക്കാട് കോൺഗ്രസിന് അനുകൂലം’; രാഹുൽ മാങ്കൂട്ടത്തിൽ

പിണറായി വിജയന്റെ ഭരണത്തിൽ രക്തസാക്ഷികളായി ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിൽ ഉള്ളത്. പിണറായി വിജയന്റെ പാർട്ടിയിൽ നിന്ന് പോലും ഇത്തവണ കോൺഗ്രസിന് വോട്ട് കിട്ടുമെന്ന് കെ സുധാകരൻ പറഞ്ഞു. സിപിഐഎമ്മിനോട് ഉള്ള വൈരാഗ്യമാണ് ആ വോട്ടിന് കാരണം. സിപിഐഎം-ബിജെപി ബന്ധത്തിളുള്ള എതിർപ്പാണ് അതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ഭരണത്തെക്കുറിച്ച് പറയാൻ പോയാൽ ജനങ്ങൾ കാർക്കിച്ച് തുപ്പുമെന്നും മനുഷ്യത്വം കാണിക്കാത്ത സർക്കാർ ആണ് ഇപ്പോഴത്തെ സർക്കാരെന്നും സുധാകരൻ രൂക്ഷമായി വിമർശിച്ചു.

Read Also: മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടം; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കാത്തിരിക്കുന്നത് തീപാറും മത്സരം

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കുന്നതിനെതിരെ ജില്ലയിലെ ഒരു വിഭാ​ഗം കോൺ​ഗ്രസ് പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമർശിച്ചായിരുന്നു കോൺ​ഗ്രസിലെ ഒരു വിഭാ​ഗം രം​ഗത്തെത്തിയത്. ഡോ. പി സരിനോ വിടി ബൽറാമോ സ്ഥാനാർഥി ആകുന്നതിൽ വിയോജിപ്പില്ലെന്ന് ഒരു വിഭാ​ഗം വ്യക്തമാക്കിയിരുന്നു. എന്നാൽ എതിർപ്പെല്ലാം മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.

Story Highlights : K Sudhakaran says UDF will get huge majority in the by-elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top