പാലക്കാട് പുനഃപരിശോധന വേണം,അല്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ അല്ല രാഹുൽ ഗാന്ധി ആയിരിക്കും ; ഡോ പി സരിൻ

കണ്ണടച്ച് ഇരുട്ടാക്കി കാര്യങ്ങൾ നടത്താമെന്ന് ചിലർ കരുത്തുണ്ടെന്ന് തുറന്നടിച്ച് ഡോ പി സരിൻ. കോൺഗ്രസ് തിരുത്തണം ഇല്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് സരിൻ മാധ്യമങ്ങളോട് പറഞ്ഞു. ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകും പ്രസ്ഥാനത്തിൽ ചില തെറ്റ് തിരുത്തലുകൾ നടക്കുന്നു, എന്റെ ശരികൾ ലോകത്തോട് വിളിച്ചുപറയുമെന്നും സരിൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
പാലക്കാട് പുനപരിശോധന വേണം അല്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ അല്ല മറിച്ച് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമായിരിക്കും. സ്ഥാനാർത്ഥി ചർച്ച ഒരു പ്രഹസനമായിരുന്നു. രണ്ട് മുഖം പാടില്ല രാഷ്ട്രീയക്കാർക്ക്, ഇത് കോൺഗ്രസ്സ് തിരിച്ചറിയണ്ടേ? പാർട്ടി പുനപരിശോധിക്കണം എന്നിട്ടും പാർട്ടി പറയുന്നു രാഹുൽ ആണ് മികച്ച സ്ഥാനാർഥിയെന്ന് എങ്കിൽ പകുതി അവിടെ വിജയിച്ച് കഴിഞ്ഞു.
2016ൽ പാർട്ടിയിലേക്ക് വന്ന സാധാരണക്കാരനാണ് താൻ അതിന് മുൻപ് ആരായിരുന്നുവെന്ന് ആരും അന്വേഷിച്ചിട്ടില്ല, അത് അന്വേഷിക്കേണ്ട കാര്യമില്ല. നാടിൻറെ നല്ലതിന് വേണ്ടിയാണ് ജോലി രാജിവെച്ചത്. നാടിന്റെ നല്ലതിന് വേണ്ടി തനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന ബോധ്യമാണ് 33-ാംവയസിൽ സിവിൽ സർവീസിൽ നിന്ന് ഇറങ്ങി വരുന്നതിന് ഞാൻ കാണിച്ച ധൈര്യം. അതിനെ പലർക്കും പൊട്ടത്തരമായി തോന്നും. തന്റെ നല്ലതിനായിരുന്നുവെങ്കിൽ ജോലി രാജിവെച്ച് വരില്ലായിരുന്നു സരിൻ പറഞ്ഞു.
അപ്പുറത്തും ഇപ്പുറത്തും കൈകോർത്തുകഴിഞ്ഞാൽ 2026 മറന്നേക്കൂവെന്ന് തന്റെ പ്രസ്ഥാനത്തിന്റെ നേതാക്കൾക്ക് ഇനിയും മനസ്സിലായിട്ടില്ലായെങ്കിൽ ലക്ഷക്കണക്കിനാളുകൾ ഇപ്പോഴും ഈ പ്രസ്ഥാനത്തെ ഇഷ്ടപ്പെടുന്നത് എന്തിന്റെയൊക്കെ പേരിലാണെന്ന് അവർക്കൊക്കെ ബോധ്യം വന്നിട്ടില്ലായെങ്കിൽ അത് വരുത്താൻ ഒരാളെങ്കിലും ഇറങ്ങി തിരിച്ചാൽ മതിയെന്ന് സരിൻ കൂട്ടിച്ചേർത്തു .
Story Highlights : Dr. p Sarin against palakkad congress candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here