Advertisement

പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ പി സരിനോട് ആവശ്യപ്പെട്ട് പി വി അന്‍വര്‍, നിരാകരിച്ച് സരിന്‍

October 16, 2024
2 minutes Read
sarin

പി സരിനുമായി കൂടിക്കാഴ്ച നടത്തി പിവി അന്‍വര്‍. തിരുവില്വാമലയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ബന്ധുവിന്റെ വീട്ടിലാണ് ഇരുവരും നേരിട്ടെത്തിയത്. പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ സരിനോട് പി വി അന്‍വര്‍ ആവശ്യപ്പെട്ടു. ഡിഎംകെയുടെ പൂര്‍ണ്ണപിന്തുണയും വാഗ്ദാനം ചെയ്തു. എന്നാല്‍ നിലവില്‍ പി സരിന്‍ അനുകൂല മറുപടി നല്‍കിയിട്ടില്ല. ഇന്നു രാത്രി ആലോചിക്കാനുള്ള സമയം അന്‍വര്‍ നല്‍കിയിട്ടുണ്ട്. നാളെ പകല്‍ വീണ്ടും മാധ്യമങ്ങളെ കാണും. ഇതിനു മുന്നോടിയായി മറുപടി അറിയിക്കാനാണ് നിര്‍ദ്ദേശം. സരിന്റെ തീരുമാനം കാത്ത് അന്‍വര്‍ തൃശ്ശൂരില്‍ തുടരുകയാണ്.

കെപിസിസി സെക്രട്ടറി എന്‍ സുധീറുമായും പി വി അന്‍വര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ്് നിര്‍ദേശം. സരിനു പിന്നാലെ സുധീറും ആവശ്യം നിരസിച്ചു.

Read Also: ഉപതെരഞ്ഞെടുപ്പ്: സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ശനിയാഴ്ച

അതേസമയം, ഇന്ന് ചേര്‍ന്ന സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിനെ പിന്തുണച്ചിട്ടുണ്ട്. സരിന്‍ പാലക്കാട് മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അനുകൂല സാഹചര്യം മുതലെടുക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. സരിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമായിരിക്കും തുടര്‍ നടപടി.

നേരത്തെ, മുതിര്‍ന്ന നേതാവ് എ.കെ.ബാലന്‍ അടക്കമുളളവര്‍ സരിനോട് ആശയവിനിമയം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സരിന്‍ നിലപാട് വ്യക്തമാക്കിയാല്‍ അന്തിമ തീരുമാനത്തിലേക്ക് കടക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ്ബാബു പ്രതികരിച്ചിട്ടുണ്ട്.

Story Highlights : PV Anwar asked P Sarin to become independent candidate in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top