Advertisement

ഉപതെരഞ്ഞെടുപ്പ്: സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ശനിയാഴ്ച

October 16, 2024
2 minutes Read
CPIM

സി.പി.ഐ.എമ്മിന്റെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 19ന്. ശനിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ അന്നുതന്നെ പ്രഖ്യാപിക്കും. വയനാട് ലോക്‌സഭാ സീറ്റിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയെ നാളെ തീരുമാനിക്കും. രാവിലെ ചേരുന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ധാരണയിലെത്തും. ഉച്ചക്ക് ശേഷം സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രഖ്യാപിക്കും പ്രചാരണ പരിപാടി ആലോചിക്കാന്‍ 21ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, പി സരിനെ പാലക്കാട് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള ആലോചന മുറുകുകയാണ്. നേരത്തെ, മുതിര്‍ന്ന നേതാവ് എ.കെ.ബാലന്‍ അടക്കമുളളവര്‍ സരിനോട് ആശയവിനിമയം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സരിന്‍ നിലപാട് വ്യക്തമാക്കിയാല്‍ അന്തിമ തീരുമാനത്തിലേക്ക് കടക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ്ബാബു പ്രതികരിച്ചിട്ടുണ്ട്.

Read Also: പി സരിനെ ചേര്‍ത്ത് നിര്‍ത്താന്‍ സിപിഐഎം; സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ സരിന് പിന്തുണ

തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തേക്ക് പൊയ് കൊണ്ടിരിക്കുന്ന പാലക്കാട് മണ്ഡലത്തില്‍ അപ്രതീക്ഷിതമായി കൈവന്ന രാഷ്ട്രീയാവസരമായാണ് സി.പി.ഐ.എം ഡോ.പി.സരിന്റെ വിമതനീക്കത്തെ കാണുന്നത്.

Story Highlights : By-election: CPI(M) candidate announcement on Saturday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top