മൂന്നു ദിവസത്തിനകം ചിത്രം തെളിയും; മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സ്ഥാനാർത്ഥി ചർച്ച വേഗത്തിലാക്കി കോൺഗ്രസും ബിജെപിയും

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം ഞായറാഴ്ച വീണ്ടും ചേരും. പിന്നാലെ തന്നെ പട്ടിക പുറത്തുവിടാനാണ് ആണ് നീക്കം. ജാർഖണ്ഡിൽ ജെഎംഎമ്മുമായുള്ള ചർച്ച തുടരുകയാണ്. പുതുമുഖങ്ങൾക്കും ഒബിസി വിഭാഗത്തിൽ നിന്നുള്ളവർക്കും കാര്യമായ പരിഗണന കിട്ടുമെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്ര സഖ്യത്തിനുള്ളിൽ സീറ്റ് ചർച്ച 90% വും പൂർത്തിയാക്കാൻ ആയത് കോൺഗ്രസിന് ആശ്വാസമാണ്. വിമതശല്യങ്ങൾ ഇല്ലാതെ ചർച്ചകൾ പൂർത്തീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗവും രണ്ടു ദിവസമായി ദില്ലിയിൽ നടക്കുന്നുണ്ട്. സീറ്റുകളുടെ കാര്യത്തിൽ സമിതി തീരുമാനമെടുത്തതാണ് വിവരം. പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പാണ് ഇപ്പോൾ. നടൻ ഷാറൂഖാന്റെ മകനെതിരെ വ്യാജ ലഹരി മരുന്ന് കേസ് രജിസ്റ്റർ ചെയ്തു എന്ന് ആരോപണം നേരിടുന്ന വിവാദ ഐആർഎസ് ഓഫീസർ സമീർ വാങ്കടെ ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിൽ ചേരും . മുംബൈയിലെ ധാരാവിയിൽ നിന്ന് സമീറിനെ മത്സരത്തിന് ഇറക്കാനാണ് ഷിൻഡെയുടെ നീക്കം.
Read Also: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്‌തു
അതേസമയം, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മഹാരാഷ്ട്ര സർക്കാർ ഉത്തരവുകൾ ഇറക്കി എന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന തുടങ്ങി. ഇരുന്നൂറോളം ഉത്തരവുകളാണ് പരിശോധിക്കുന്നത്.
Story Highlights : Congress and BJP speed up candidate discussion in Maharashtra and Jharkhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here