Advertisement

‘അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

October 17, 2024
1 minute Read
ramesh chennithala

പി സരിന്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നുവെന്ന് രമേശ് ചെന്നിത്തല. അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറിയെന്നും ചെന്നിത്തല പറഞ്ഞു. സരിന്‍ സിപിഐഎമ്മിന്റെ കോടാലിക്കൈ ആയി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള മറ്റൊരു പാര്‍ട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിനെയും ബിജെപിയെയും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിട്ടുണ്ട്. പി സരിന്‍ ആദ്യം കൂടിക്കാഴ്ച നടത്തിയത് ബിജെപിയുമായാണെന്നും ബിജെപി ബിജെപി സ്ഥാനാര്‍ത്ഥിത്വം നിഷേദിച്ചപ്പോള്‍ സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വിഡി സതീശന്‍ ആരോപിച്ചു. സരിന്‍ പാര്‍ട്ടി വിടാന്‍ നിന്നിരുന്ന ആളായിരുന്നെന്ന് വിഡി സതീശന്‍ പറഞ്ഞു.

സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് വന്നതോടുകൂടിയാണ് വിമര്‍ശനങ്ങള്‍. സരിന്‍ പറഞ്ഞത് മന്ത്രി എംബി രാജേഷ് എഴുതി കെടുത്ത വാദങ്ങളാണെന്ന് വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭയില്‍ സിപിഐഎം മന്ത്രിമാരും എംഎല്‍എമാരും ഉന്നയിച്ച വിമര്‍ശനങ്ങളാണ് സരിന്‍ വീണ്ടും ഉന്നയിക്കുന്നത്. ഇതിന് സിപിഐഎമ്മിന് മറുപടി നല്‍കിയതാണെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights : Ramesh Chennithala about P Sarin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top