വാണിയംപാറയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പാലക്കാട് വാണിയംപാറയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വടക്കഞ്ചേരി സ്വദേശികളായ മുഹമ്മദ് റോഷന്‍ (14) , മുഹമ്മദ് ഇസാം ഇഖ്ബാല്‍ (15) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പള്ളിയില്‍ നിസ്‌കരിച്ച് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ട്വന്റിഫോറിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് സംഭവിച്ചതെന്നും അപകടത്തില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. രണ്ട് കുടുംബങ്ങള്‍ക്കുമൊപ്പം എന്നും ട്വന്റിഫോര്‍ ഉണ്ടാകുമെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ( 2 students died in car accident in Palakkad)
തൃശൂര്‍- പാലക്കാട് റൂട്ടില്‍ വാണിയംപാറയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിയമനടപടികള്‍ തുടരുകയാണ്. പറഞ്ഞു തീര്‍ക്കാനാകാത്ത ദുഃഖമാണ് ഈ സംഭവം മൂലമുണ്ടായതെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. അപകടം മനപൂര്‍വമായിരുന്നില്ല. തികച്ചും അവിചാരിതമായാണ് അപകടമുണ്ടായത്. നമ്മെ വിട്ടു പോയ ഈ രണ്ടു കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : 2 students died in car accident in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here