Advertisement

ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായി തീരുമാനമെടുക്കണം; നിർദേശം നൽകി CPIM കേന്ദ്ര നേതൃത്വം

October 18, 2024
2 minutes Read

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായി തീരുമാനമെടുക്കാൻ സംസ്ഥാന ഘടകത്തിന് CPIM കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. പാലക്കാട്‌, ചേലക്കര മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ പോളിറ്റ് ബ്യുറോ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര – ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സാഹചര്യം ഇന്ന് ചർച്ച ചെയ്യും. ഹരിയാന – ജമ്മുകശ്മീർ തെരഞ്ഞെടുപ്പു ഫല അവലോകനവും ഇന്ന് ഉണ്ടാകും. 2025 ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിനുള്ള രാഷ്ട്രീയ പ്രമേയ രേഖ, സംഘടനാ രേഖ എന്നിവയുടെ കരടുകൾ തയ്യാറാക്കുകയാണ് ഇന്നലെ ആരംഭിച്ച പോളിറ്റ് ബ്യുറോ യോഗത്തിന്റ മുഖ്യ അജണ്ട. അടുത്തമാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് കരടുകൾക്ക് അംഗീകാരം നൽകേണ്ടത്.

അതേസമയം പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനുളള CPIM സ്ഥാനാ‍ർത്ഥികളെ നാളെ പ്രഖ്യാപിക്കും. ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്ന് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കോൺഗ്രസ് വിമതൻ ഡോ.പി.സരിൻ പാലക്കാട് CPIM
സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ സംഘടനാ നടപടിക്രമങ്ങളാണ് ഇനി ബാക്കിയുളളത്. സരിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം സ്വരൂപിക്കുന്നതിനായി പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന് ചേരും.

പാലക്കാട് ജില്ലാഘടകത്തിൻെറ ശിപാർശ സ്വീകരിച്ച് ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. ചേലക്കര മണ്ഡലത്തിൽ മുൻ എംഎൽഎ യു.ആർ പ്രദീപ് സ്ഥാനാർഥിയാകും.

Story Highlights : CPIM central committee on By-elections Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top