പി.പി ദിവ്യയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി; സംരക്ഷണം ഒരുക്കുന്നതിൽ നിന്ന് പിന്മാറി കണ്ണൂർ ജില്ലാ നേതൃത്വം

പിപി ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുന്നതിൽ നിർണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടൽ. പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതോടെയാണ് പി പി ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കുന്ന സമീപനത്തിൽ നിന്ന് കണ്ണൂർ ജില്ലാ നേതൃത്വം പിന്‍മാറിയത്.
അതേസമയം കണ്ണൂരിൽ ആത്മഹത്യ ചെയ്ത ADM കെ.നവീൻ ബാബുവിന് എതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ജില്ലാ കളക്ടറുടെ റിപ്പോർട്ട്. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിൽ എഡിഎം മനപൂർവം കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയേയും കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെയും പൊലീസ് ഇന്ന് ചോദ്യംചെയ്യും.
പി പി ദിവ്യയെ പ്രതിചേര്‍ത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റമാണ് പി പി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതിനിടെ പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത് സിപിഐഎമ്മിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ദിവ്യക്കെതിരെ കൊലക്കുറ്റം ചുമത്തുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
Story Highlights : Pinarayi Vijayan on P P Divya, Kannur ADM’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here