നവീന്‍ ബാബുവിന്റേയും പ്രശാന്തന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തി; പക്ഷേ കൈക്കൂലി വാങ്ങിയതിന് ദൃശ്യങ്ങളില്‍ സൂചനയേയില്ല

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു പെട്രോള്‍ പമ്പുടമ കെ വി പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നതിന് സ്ഥിരീകരണമില്ലാതെ ദൃശ്യങ്ങള്‍. പള്ളിക്കുന്നിലെ എഡിഎം ക്വാര്‍ട്ടേഴ്‌സിന് സമീപം റോഡരികിലൂടെ നടന്നുപോകുന്ന നവീന്‍ ബാബുവിനോട് സ്‌കൂട്ടറിലെത്തിയ പ്രശാന്തന്‍ ഏതാനും സെക്കന്റുകള്‍ സംസാരിക്കുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഒക്ടോബര്‍ ആറിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. (CCTV visuals of Naveen babu and prashanthan meeting out)
ആരോപണം ഉന്നയിച്ചവര്‍ തന്നെയാണ് സിസിടിവി ദൃശ്യങ്ങള്‍ സമാഹരിച്ചത്. എന്നാല്‍ പ്രശാന്തന്‍ നവീന് പണം നല്‍കി എന്നത് ഏതെങ്കിലും തരത്തില്‍ തെളിയിക്കാന്‍ ദൃശ്യങ്ങളിലൂടെ സാധിക്കുന്നില്ല. ദൃശ്യങ്ങള്‍ക്കൊപ്പം നവീന്‍ ബാബുവിന്റെ ഒരു ഓഡിയോ സന്ദേശം കൂടി തങ്ങളുടെ പക്കലുണ്ടെന്ന് പരാതിക്കാരന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ഓഡിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നവീന് ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്നും സംശയമുണ്ട്. പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും പേരിലുമുള്ള വ്യത്യാസമാണ് സംശയത്തിന് കാരണമായിരിക്കുന്നത്. സംരംഭകന്‍ പരാതി സമര്‍പ്പിച്ചിട്ടില്ലെന്നും നവീന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് പരാതി തിയതി മാറ്റി നിര്‍മിച്ചതെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഒപ്പിലേയും പേരിലേയും വൈരുദ്ധ്യവും ചര്‍ച്ചയാകുന്നത്.
എഡിഎം കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ പരാതിക്കാരന്റെ പേര് പ്രശാന്തന്‍ ടി വി എന്നാണ് നല്‍കിയിരിക്കുന്നത്. പാട്ടക്കരാറിലാകട്ടെ സംരംഭകന്റെ പേര് പ്രശാന്ത് എന്നുമാണ്. രണ്ടിലേയും ഒപ്പിലും വ്യത്യാസമുണ്ട്.
Story Highlights : CCTV visuals of Naveen babu and prashanthan meeting out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here