Advertisement

യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചത് ആത്മാർത്ഥമായി,നൂറ് കണക്കിന് ഷാനിബ്മാർ ഇനിയും പുറത്തേക്ക് വരും

October 19, 2024
Google News 2 minutes Read
shanib

പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് പാർട്ടി വിട്ടു. ആത്മാർത്ഥമായാണ് യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചത് അങ്ങിനെ പ്രവർത്തിച്ചവർക്കുള്ള അനുഭവം ഇതാണ്, നൂറ് കണക്കിന് ഷാനിബ്മാർ പുറത്തേക്ക് വരും ആത്മ സംഘർഷത്തോടെയും ദുഃഖത്തോടെയും നടത്തുന്ന വാർത്താ സമ്മേളനമാണിതെന്നും എ കെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു.

തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.ഈ പാർട്ടിയിൽ പാലക്കാട് എംഎൽഎ അല്ലാതെ ന്യൂനപക്ഷത്ത് നിന്ന് മറ്റൊരാളില്ലേ വടകരയിൽ മത്സരിക്കാൻ? ഷാഫിയെ വടകരയിൽ കണ്ടുപോയി ഉപതെരഞ്ഞെടുപ്പ് ഉണ്ടാകണമെന്ന് കരാർ ഉണ്ടായി. പാലക്കാട്‌ ജില്ലയിൽ വേറെ നേതാക്കൾ ഇല്ലാഞ്ഞിട്ടാണോ? കെ മുരളീധരന് അവിടെ മത്സരിക്കാൻ പറ്റില്ലേ, പാർട്ടി പരിപാടികളിൽ ഞാൻ മതി എന്ന സോഷ്യൽ എഞ്ചിനിയറിങ്ങാണ് അവിടെ നടക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് വയ്യാതായപ്പോഴാണ് ഇവർ തല പൊക്കി തുടങ്ങിയത്, സാർ പോയതിന് ശേഷം പരാതി പറയാൻ ആളിലായെന്നും എകെ ഷാനിബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: പി പി ദിവ്യ യോഗത്തിൽ അതിക്രമിച്ച് കടന്നു, തടയാതിരുന്നത് പ്രോട്ടോക്കോൾ ഭയന്നെന്ന് സ്റ്റാഫ് കൗൺസിൽ ഭാരവാഹി

സാമ്പത്തിക താല്പര്യം മാത്രമായി കോൺഗ്രസ് മാറിയിരിക്കുന്നു. പി സരിൻ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങങ്ങളാണ് ഇത്തരം ഡീലർമാരെ ഇല്ലാതാക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമിത്.വ്യക്തിപരമായ കാരണത്തിന്റെ പേരിലല്ല രാജിവെക്കുന്നത്, നിവൃത്തിക്കേട് കൊണ്ടാണ് പലരും പാർട്ടിയിൽ മിണ്ടാതെ നിൽക്കുന്നത്. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാർട്ടിയിൽ നടക്കുന്നതെന്നും സിപിഎമ്മിൽ ചേരാൻ തീരുമാനിച്ചിട്ടില്ലായെന്നും ഷാനിബ് വ്യക്തമാക്കി.

Story Highlights : Former state secretary of Palakkad Youth Congress AK Shanib left the party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here