വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്ടറെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു

വനിതാ ഡോക്ടറെ സിവിൽ പൊലീസ് ഓഫസീർ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. വിവാഹ വാഗ്‌ദാനം നല്കിയായിരുന്നു ഇയാൾ യുവതിയെ തിരുവനന്തപുരത്തെ ലോഡ്‌ജിൽ വെച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹ്യ മാധ്യമത്തിലൂടെയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. അവിവാഹിതനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ വിവാഹ വാഗ്‌ദാനം നൽകുകയായിരുന്നു.പിന്നീട് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിയുകയായിരുന്നുവെന്നും യുവതി പറയുന്നു.
Read Also: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം
ഒരു മാസമാണ് ഇരുവരും ലോഡ്ജിൽ താമസിച്ചത്. ഇവിടെ വെച്ച് യുവതിയുടെ ശരീരത്തിൽ ഇയാൾ മുറിവുകൾ ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതിക്കാരി.
Story Highlights : A police officer tortured a woman doctor by promising her marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here