ഹോളിവുഡ് വെബ് സീരിസിൽ അരങ്ങേറ്റം കുറിച്ച് തബു

ബോളിവുഡിന്റെ പ്രിയ നടി തബു പ്രധാന വേഷത്തിലെത്തുന്ന ഹോളിവുഡ് വെബ് സീരീസ് ‘ഡ്യൂൺ പ്രൊഫെസി’ ട്രെയിലർ പുറത്ത്. എച്ച്ബിഓ മാക്സ് ഒരുക്കുന്ന അത്യുഗ്രൻ സീരിസിലൂടെയാണ് തബു ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. നവംബറിൽ സീരിസ് പ്രേക്ഷകരിലേക്കെത്തും. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച ‘സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍’ എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സീരീസ് ഒരുങ്ങുന്നത്.
സിസ്റ്റര്‍ ഫ്രാൻസെസ്ക എന്ന കഥാപാത്രമായാണ് തബു സീരീസിൽ എത്തുന്നത് . ‘ഡ്യൂണ്‍: ദ് സിസ്റ്റര്‍ഹുഡ് ‘എന്ന പേരില്‍ 2019 ല്‍ തുടങ്ങിയ പ്രൊജക്റ്റാണിത്. ഡെനിസ് വിലെന്യുവിന്റെ ഹിറ്റ് ചിത്രം ‘ഡ്യൂൺ’ന്റെ പ്രീക്വൽ ആയിരിക്കും ഈ സീരീസ്. ഹോളിവുഡ് സീരിസിൽ ഇതാദ്യമായി ആണെങ്കിലും നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത മീര നായരുടെ ‘എ സ്യൂട്ടബിള്‍ ബോയ്’ ആണ് തബുവിന്റെ ആദ്യ സിരീസ്.
സിസ്റ്റർഹുഡ്ഡ് ഓഫ് ഡ്യൂൺ’ എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ, ഇതിനുമുമ്പ് റിലീസ് ചെയ്ത് ഡ്യൂൺ,ഡ്യൂൺ പാർട്ട് 2 എന്നീ ചിത്രങ്ങളിലെ സംഭവങ്ങൾക്കും 10000 വര്ഷം മുമ്പ് നടന്ന കഥയാണ് പറയുന്നത്. ബെനെ ഗെസെറിറ്റ് സഹോദരിമാരെ ചുറ്റിപ്പറ്റിയുള്ള കഥയിൽ അവർ തങ്ങളുടെ ലോകത്തെയും അതിന്റെ ഭാവിയെയും ദുഷ്ടശക്തികളിൽ നിന്ന് എങ്ങനെ ചെറുക്കുന്നു എന്നതാണ് ട്രെയിലറിൽ വ്യക്തമാകുന്നത്.
Read Also: അധോലോക നേതാവ് ലോറന്‍സ് ബിഷ്‍ണോയുടെ ജീവിതം ഇനി വെബ് സിരീസ്
ഡ്യൂൺ പ്രൊഫെസി’യുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ, തബുവിന്റെ പുതിയ ലുക്കും അഭിനയവും കാണാൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Story Highlights : Actress Tabu Hollywood entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here