ഡൽഹി രോഹിണിയിലെ CRPF സ്‌കൂളിന് സമീപം പൊട്ടിത്തെറി
ഡൽഹി രോഹിണിയിലെ പ്രശാന്ത് വിഹാറിൽ പൊട്ടിത്തെറി. സമീപമുള്ള സ്ഥലത്തെ കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. രോഹിണിയിലെ സിആർപിഎഫ് സ്കൂളിന് സമീപമാണ് സംഭവം നടന്നത്. പൊട്ടിത്തെറിയിൽ ആർക്കും പരിക്കില്ല. സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലുകൾ പൊട്ടിത്തെറിയിൽ തകർന്നു. അടച്ചിട്ട കടകൾക്കും അപകടത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. അപകടത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights : Explosion outside CRPF school in Delhi’s Rohini
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here