Advertisement

‘പാലക്കാട്ടെ ത്രികോണ മത്സരത്തിൽ ആശങ്കയില്ല; സി. കൃഷ്ണകുമാർ ശക്തനായ എതിരാളി’; ഡോ. പി സരിൻ

October 20, 2024
2 minutes Read

പാലക്കാട്ടെ ത്രികോണ മത്സരത്തിൽ ആശങ്കയില്ലെന്ന് ഇടത് സ്ഥാനാർത്ഥി ഡോ. പി സരിൻ. സിപിഐഎം അണികൾ തന്നെ അംഗീകരിച്ചുകഴിഞ്ഞുവെന്നും ഡോ.പി സരിൻ ട്വന്റിഫോറിനോട് പറഞ്ഞു. ശക്തി പ്രകടനത്തിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ പിന്തുണ ലഭിച്ചെന്നും ഒരു പോലെ ചിന്തിക്കുന്നവരാണെന്ന ബോധ്യം പ്രവർത്തകർക്ക് തെളിഞ്ഞെന്നും പി സരിൻ പറ‍ഞ്ഞു.

ബിജെപി സ്ഥാനാർത്ഥിയായ സി. കൃഷ്ണകുമാർ ശക്തനായ എതിരാളിയാണെന്ന് പി സരിൻ പറഞ്ഞു. നഗരസഭയുടെ വീഴ്ച്ചകൾ എൽ.ഡി.എഫ് തുറന്നുകാട്ടും. ത്രികോണ മത്സരമുണ്ടോ എന്നതിൽ ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു. നേതൃത്വത്തിനെതിരെയുള്ള കൂടുതൽ വിമർശനങ്ങൾ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് പി. സരിൻ പ്രതികരിച്ചു. നേതൃത്വം ചിന്തിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പാലക്കാട് തീ പാറും പോരാട്ടം; ചേലക്കര മാറി ചിന്തിക്കുമോ? വയനാടിന്റെ പ്രിയം ആര് നേടും? ഉപതിരഞ്ഞെടുപ്പിൽ കാത്തിരിക്കുന്നതെന്ത്?

പാലക്കാട് ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചരണം ശക്തമാക്കി എൽഡിഎഫ്. ഡോ.പി സരിന്റെ റോഡ് ഷോയിൽ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. വിക്‌ടോറിയ കോളജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ടമൈതാനി വരെയാണ് റോഡ് ഷോ നടന്നത്. ചെങ്കൊടിക്ക് കീഴിൽ അണിനിരക്കുന്നത് അഭിമാനമാണെന്നായിരുന്നു റോഡോ ഷോയിൽ സരിൻ പ്രതികരിച്ചത്.

Story Highlights : LDF candidate Dr. P Ssarin about the triangular contest in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top