Advertisement

മലയാളികൂട്ടം സദാഫ്‌ക്കോ റിയാദ് അഞ്ചാം വാര്‍ഷികം ആ ഘോഷിച്ചു

October 20, 2024
2 minutes Read
saudi milk company malayali employees group anniversary

സൗദി മില്‍ക്ക് കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായിമയായ മലയാളി കൂട്ടം കൂട്ടായ്മ അഞ്ചാം വാര്‍ഷികവും ജനറല്‍ ബോഡി യോഗവും നടത്തി. സുലൈ ഇസ്തിറാഹായില്‍ വെച്ച് നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡന്റ് നയീം അദ്ധ്യ ക്ഷത വഹിച്ച യോഗം BDKപ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി ഉത്ഘാടനം ചെയ്തു. സെക്രട്ടറി ഷഫീഖ് സ്വഗതം പറഞ്ഞു. സമീര്‍ ഡ്രസ്‌കോഡ്, ആഷിഖ് വലപ്പാട് ചാരിറ്റി കൂട്ടായിമ, നാസര്‍ചെറൂത്ത്, അരുണ്‍ ജോയ്, ഹബീബ് ഒളവട്ടൂര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു ജോയന്‍ സെക്രട്ടറി ജലീല്‍ നന്ദി പറഞ്ഞു. (saudi milk company malayali employees group anniversary)

തുടര്‍ന്ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ നാസര്‍ ചെറൂത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി അനസ് കരുപടന്ന (പ്രസിഡന്റ്) റോഷന്‍ (സെക്രട്ടറി ), ഷംസീര്‍ (ജോസെക്രട്ടറി ), സഫീര്‍ കൊപ്പം (വൈസ് പ്രസിഡന്റ് )എന്നിവരെയുംജാഫര്‍ പള്ളിക്കല്‍ ബസാര്‍, മുസ്തഫ ഷര്‍നൂര്‍, ജമ്നാസ് മുക്കം,റാഫി കൊല്ലം എന്നിവരെ എക്‌സികുട്ടീവ് മെമ്പര്‍മാര്‍ ആയും തെരഞ്ഞെടുത്തു.

Read Also: സഞ്ജയ് ദത്തിന്റെ ഡയലോഗിന് വിസിലടിച്ച് ദളപതി വിജയ്; ‘ലിയോ’യുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

തുടര്‍ന്ന് നടന്ന വാര്‍ഷിക ആഘോഷത്തിന് പ്രസിഡന്റ് നയീം കേക്ക് മുറിച്ചു. സത്താര്‍ മാവൂരിന്റെ നേതൃത്വത്തില്‍ നടന്ന കലാസന്ധ്യയില്‍ പവിത്രന്‍ കണ്ണൂര്‍, നേഹ നൗഫല്‍, അക്ഷയ് സുധീര്‍, സിറാസ് വളപ്ര, ഗിരീഷ്‌കോഴിക്കോട്, കബീര്‍ എടപ്പാള്‍, അഞ്ചലി സുധീര്‍,നൗഫല്‍ വടകര, മോളി ജംഷിദ്, സത്താര്‍ മാവൂര്‍, ആരിഫ് ഇരിക്കൂര്‍എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കുട്ടികളുടെ മ്യൂസിക്കല്‍ ചെയര്‍, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു. പ്രോഗ്രാം കോഡിനേറ്റര്‍ മജീദ് KPആയിരുന്നു. ജലീല്‍,ഷഫീഖ്, നസുഹ്, ഫാസില്‍, ഫസല്‍,മജീദ് ചോല, അനീസ് വര്‍ക്കല,എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.നിസാര്‍ കുരിക്കള്‍ അവതാരകന്‍ ആയിരുന്നു.

Story Highlights : saudi milk company malayali employees group anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top