ദുബായിലെ എബിസി കാര്‍ഗോ ആന്‍ഡ് കൊറിയറിലെ വിവിധ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ദുബായിലെ എബിസി കാര്‍ഗോ ആന്‍ഡ് കൊറിയറിലെ വിവിധ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നു. ഡ്രൈവര്‍ കം സേയില്‍സ്മാന്‍, ലോജിസ്റ്റിക് മാനേജര്‍, ലോജിസ്റ്റിക് ഡോക്യുമെന്റേഷന്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഹെല്‍പെര്‍ എന്നീ ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂ നടക്കുന്നത്. (Walk in Interview for various posts in ABC Cargo and Courier, Dubai)
ഡ്രൈവര്‍ കം സെയില്‍സ്മാന്‍ പോസ്റ്റിലേക്ക് 35 ഒഴിവുകളാണുള്ളത്. യുഎഇയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. യുഎഇ മാനുവര് ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരാകണം അപേക്ഷിക്കേണ്ടത്. 40 വയസാണ് പ്രായപരിധി.
ലോജിസ്റ്റിക് മാനേജര്‍ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. ലോജിസ്റ്റിക്‌സില്‍ ആറ് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. ലോജിസ്റ്റിക് ഡോക്യുമെന്റേഷനില്‍ അഞ്ച് ഒഴിവുകളുണ്ട്. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിക്കണം. സെയില്‍സ് എക്‌സിക്യൂട്ടിവ് പോസ്റ്റില്‍ 7 ഒഴിവുകളാണുള്ളത്. നാല് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഹെല്‍പര്‍ പോസ്റ്റില്‍ 35 ഒഴിവുകളുണ്ട്. 35 വയസാണ് പ്രായപരിധി.
ഒക്ടോബര്‍ 22, 23,24 തിയതികളിലാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുക. 10 മണി മുതല്‍ ഒരു മണി വരെയാണ് സമയം. ദുബായില്‍ അല്‍ ഖോസിയില്‍ അല്‍ ഖയില്‍ മാളിന് എതിര്‍വശത്താണ് എബിസി കാര്‍ഗോ ആന്‍ഡ് കൊറിയര്‍ ഓഫിസ്.
Story Highlights : Walk in Interview for various posts in ABC Cargo and Courier, Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here